കൊടുങ്ങല്ലൂർ: നഗരസഭയിൽ കേന്ദ്ര സർക്കാർ അനുവദിച്ച സബ്‌സെന്ററുകളിലൊന്ന് മേത്തലയിലെ 33, 34, 36, 37, 38, 39 വാർഡുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ബി.ജെ.പി മേത്തല ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സർക്കാർ പദ്ധതികൾ എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ പങ്കിട്ടെടുക്കുന്ന ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് പ്രജീഷ് ചള്ളിയിൽ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രഭാരി കെ.ആർ. വിദ്യാസാഗർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, സന്ധ്യ അനൂപ്, രജീഷ് കണ്ണൻ, സിജിൽ മേത്തല, ഷിജിൻ പോണത്ത്, എം.കെ. രമാദേവി തുടങ്ങിയവർ സംസാരിച്ചു.