wala

ചാലക്കുടി: മയക്കുമരുന്ന് വിപത്തിനെതിരെ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് ജംഗ്ഷനിൽ മോചന ജ്വാല തെളിച്ചു. പ്രസിഡന്റ് പോളി ഡേവിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡെന്നീസ് കെ.ആന്റണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഡ്വ:പി.ഐ മാത്യു, ജിമ്മി വർഗ്ഗീസ്, കെ.ഒ വർഗീസ്, പോളി റാഫേൽ, മനോജ് ജോസഫ്, നിക്‌സൻ പൊടുത്വാസ്, വിത്സൻ മഞ്ഞാങ്ങ, ശ്യാം എ.എസ്, ബാബു തെക്കൻ എന്നിവർ സംസാരിച്ചു.