worldcup

തൃശൂർ : ഖത്തറിൽ ഫുട്ബാൾ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ആവേശക്കൊടുമുടിയിലാണ് കളിക്കമ്പക്കാർ. ബ്രസീൽ, അർജന്റീന ആരാധകരേറെയുള്ള കേരളത്തിൽ, ബ്രസീലിയൻ പട തോറ്റു പിന്മാറിയതോടെ അർജന്റീനിയൻ ടീമിന് പിന്നാലെയാണ് ആരാധകരേറെയും.

എംബാപ്പെയും ജിറൂഡും ഗ്രീസ്മാനും നയിക്കുന്ന ഫ്രാൻസിന്റെ പ്രകടനത്തിൽ ആവേശഭരിതരായ ആരാധകരും ഇപ്രാവശ്യം ഫൈനലിന്റെ ആവേശം ചോരാതെ കാക്കുന്നു. ലോകകപ്പിൽ നിന്നും വിരമിക്കുന്ന ലയണൽ മെസിയുടെ കപ്പ് നേട്ടമാണ് അർജന്റീനിയൻ ആരാധകരുടെ സ്വപ്നം. മെസിക്കും ടീമിനുമായി ക്ഷേത്രങ്ങളിലും മറ്റും വഴിപാടുകൾ നടത്തുന്നവരേറെയാണ്.

മൊത്തം ഗോൾനേട്ടത്തിൽ മുന്നിലുള്ള ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും മെസിയും മികച്ച കളിക്കാരനുള്ള പുരസ്കാരത്തിനും ഗോൾഡൻ ബൂട്ടിനുമായി പൊരിഞ്ഞ പോരാട്ടത്തിലുമാണ്. ഇരുവരുടെയും പക്ഷം ചേർന്നാണ് പോർവിളികൾ മുറുകുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്പരം ട്രോളിട്ട് കൊമ്പുകോർക്കുകയാണ് ആരാധകർ. മെസി മാജിക്കിലാണ് അർജന്റീനിയൻ ആരാധകരുടെ സകലപ്രതീക്ഷയും. ജയിച്ചാൽ പടക്കവും മേളവുമുൾപ്പെടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകക്കൂട്ടം. മെസിയുടെ ജഴ്‌സികൾ വാങ്ങാൻ കഴിഞ്ഞ ദിവസങ്ങളിൽ വൻതിരക്കായിരുന്ന കടകളിൽ.

കപ്പിൽ നിറയെ ആവേശം

എംബാപ്പെയുടെ വേഗവും കരുത്തും കണിശതയും.

ജിറൂഡ്, മദ്ധ്യനിരയെ അടക്കി ഭരിക്കുന്ന ഗ്രീസ്മാൻ, ഡെംബെലെ, തുറാം പോലുള്ള തുറുപ്പുചീട്ടുകൾ

കോച്ച് ദിദിയർ ദെഷാംസിന്റെ അനുഭവപരിചയവും തന്ത്രങ്ങളും

മെസിയുടെ മെയ്‌വഴക്കവും പന്തടക്കവും തടസങ്ങളെ വെട്ടിയൊഴിഞ്ഞ് നിറയൊഴിക്കാനുള്ള കഴിവും.

അൽവാരസ്, മാർട്ടിനസ്, മാക് അലിസ്റ്റർ ഉൾപ്പെടെയുള്ള യുവനിരയുടെ പ്രകടനം

അടിക്കടി നയം മാറ്റുന്ന കോച്ച് ലയണൽ സ്കലോണിയുടെ തന്ത്രങ്ങൾ


ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാൽ ഫ്രാൻസിനാണ് സാദ്ധ്യത. അർജന്റീനയ്ക്ക് അവരുടെ യഥാർത്ഥ കളി പുറത്തെടുത്താലേ കീരീടം നേടാനാകൂ. മെസി ഏറ്റവും മികച്ച പ്രകടനം നടത്തണം. വേഗവും മറ്റും ഫ്രാൻസിന് അനുകൂല ഘടകമാണ്.

സി.വി.പാപ്പച്ചൻ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ

പ്രവചനത്തിന് ഞാൻ ആളല്ല, കളിയെ കുറിച്ച് അറിഞ്ഞാലേ അത് പറയാനാകൂ. കളി കാണുന്നത് കുറവാണ്. മെസിയെ ഇഷ്ടമാണ്.

ജയസൂര്യ

നടൻ

സെമിയിൽ മെസിയുടെ മാജിക് കണ്ടതാണ്, അത് ഫൈനലിലുമുണ്ടാകും, ഉറപ്പാണ്. ഇത്തവണ കപ്പ് അർജന്റീനയ്ക്ക് തന്നെ.

ടി.എം വിഘ്‌നേഷ് കരുമത്ര

അർജന്റീന ആരാധകൻ

മൊത്തത്തിൽ ഫ്രാൻസിന്റെ കളി പരിശോധിച്ചാലറിയാം, എല്ലാ കളിക്കാരും ഒന്നിനൊന്ന് മികച്ചത്. ക്രോയേഷ്യക്ക് എതിരെയുള്ള കളി മാത്രമാണ് അർജന്റീനയ്ക്ക് എടുത്ത് പറയാനുള്ളത്.

കെ.എസ് ബിനോയ്
തൃപ്രയാർ കിഴക്കേനട,

ഫ്രാൻസ് ആരാധകൻ.

മു​ൻ​കൂ​ട്ടി​ ​പ്ര​വ​ചി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും​ ​ഇ​തു​വ​രെ​യു​ള്ള​ ​ക​ളി​ ​പ്ര​കാ​രം​ ​ഫ്രാ​ൻ​സി​നാ​ണ് ​മു​ൻ​തൂ​ക്കം.​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​നി​ര​യും​ ​മ​ദ്ധ്യ​നി​ര​യും.​ ​എ​തി​ർ​ ​ഗോ​ൾ​മു​ഖ​ത്ത് ​വേ​ഗം​ ​പ​ന്തെ​ത്തും.​ ​അ​ർ​ജ​ന്റീ​ന​ ​​മെ​ച്ച​പ്പെ​ടു​ന്നു​ണ്ട്.​ ​ഓ​രോ​ ​മ​ത്സ​ര​ത്തി​ലും​ ​വ്യ​ത്യ​സ്ത​ ​രീ​തി.​ ​മെ​സി​-​അ​ൽ​വ​രാ​സ് ​ന​ല്ല​ ​കോ​മ്പി​നേ​ഷ​നാ​ണ്.


വി​ക്ട​ർ​ ​മ​ഞ്ഞി​ല​

മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ഗോ​ളി