 
ചേർപ്പ്: പല്ലിശ്ശേരി ചിറ്റേങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പുരയുടെയും ക്ഷേത്ര കവാടം മുതൽ കിഴക്കേ നടപ്പുര വരെ ടൈൽസ് പാകിയ പുതിയ നടവഴിയുടെയും സമർപ്പണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് കേശവൻ നമ്പൂതിരി ദീപം തെളിച്ചു. തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, എം. രാജേന്ദ്രൻ, സി.എ. അനന്തനാരായണൻ, കെ. ശങ്കരൻകുട്ടി, കെ. പരമേശ്വരൻ, സുഭദ്ര എളവർമ്മ, കെ.കെ. സതീഷ്, ടി.സി. നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.