aaaaaaമണലൂർ പഞ്ചായത്തിൽ തെരുവ് നായ്ക്കൾ കടിച്ചുകൊന്ന ആട്.

കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം മാമ്പുള്ളി ശിവനങ്ങാടി മച്ചിങ്ങൽ സുനിലിന്റെ 20 കിലോയോളം തൂക്കമുള്ള ആടിനെ നായ്ക്കൾ കടിച്ചുകൊന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടുകാർ മറ്റൊരു വളപ്പിലേക്ക് പോയ സമയത്തായിരുന്നു സംഭവം. മറ്റൊരെണ്ണത്തിന് കടിയേറ്റു. കൂട്ടമായെത്തിയ നായ്ക്കൾ ചേർന്നാണ് ആടിനെ ആക്രമിച്ചത്.

പാലാഴി പൊറ്റേക്കാട്ട് കിഷോറിന്റെ മൂന്ന് ആടിനെയും കാരമുക്ക് ചിറകാപ്പ് താണിപ്പാടത്ത് തങ്കയുടെ ആറ് ആടുകളെയും കഴിഞ്ഞ ദിവസങ്ങളിൽ നായ്ക്കൾ കൊന്നിരുന്നു. മനുഷ്യനെ കടിച്ചാൽ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി സ്ഥലം കണ്ടെത്തി കൃത്യമായ സംരംക്ഷണം ഒരുക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഭീഷണിയില്ലാത്ത സ്ഥലം കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കാൻ സാധിക്കാത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ പറഞ്ഞു.