1

ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ വടക്കാഞ്ചേരിതല ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരിതല ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടും കിഫ്ബി മുഖേനയുള്ള തുകയും ഉൾപ്പെടുത്തി 1.79 കോടി രൂപ ചെലവിൽ 2400 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഫ്രീ ഫാബ്രിക്കേഷൻ മോഡലിലാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. നിപ്പ, കൊറോണ തുടങ്ങിയവയ്ക്കുള്ള ചികിത്സകൾ മറ്റ് രോഗികൾക്ക് ഒപ്പമല്ലാതെ തന്നെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. വല്ലഭൻ, നഗരസഭാ വൈസ് ചെയർപേഴ്‌സൻ ഷീല മോഹൻ, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.