sangeetha-academy

തൃശൂർ : സംഗീത നാടക അക്കാഡമി നിർവാഹക സമിതിയിലേക്ക് മൂന്ന് പേരെ കൂടി തെരഞ്ഞെടുത്തു. കലാസംഘാടകൻ ടി.ആർ അജയൻ, ഗായകൻ വി.ടി മുരളി, കലാനിരൂപകയായ രേണുരാമനാഥ് എന്നിവരെയാണ് നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുത്തത്. ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ യോഗത്തിലാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. നിലവിൽ അക്കാഡമി നിർവാഹക സമിതിയിൽ 13 അംഗങ്ങളാണുള്ളത്.