ചാലക്കുടി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് വി.ഒ. പൈലപ്പൻ നയിക്കുന്ന പൗരവിചാരണ ജാഥ ഡിസംബർ 20, 21 തീയതികളിൽ നടക്കും. 20ന് രാവിലെ 9ന് പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് കൊടകര ജംഗ്ഷനിൽ സമാപന സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പ്രസംഗിക്കും. 21ന് രാവിലെ 9ന് കാടുകുറ്റി കോട്ടമുറി ജംഗ്ഷനിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ രണ്ടാംദിവസ പര്യടനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് കൊരട്ടി ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇതുസംബന്ധിച്ച് ചേർന്ന വാർത്താസമ്മേളനത്തിൽ വി.ഒ. പൈലപ്പൻ, നഗരസഭാ ചെയർമാൻ എബി ജോർജ്, കെ. ജെയിംസ് പോൾ, മേരി നളൻ, യു.ഡി.എഫ് ചെയർമാൻ അഡ്വ. സി.ജി. ബാലചന്ദ്രൻ, ജാഥാ കോ-ഓർഡിനേറ്റർ അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവർ പങ്കെടുത്തു.