പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് പുഴയും തണ്ണീർത്തടവും ഉൾപ്പെടുന്ന 234 ഏക്കർ പുഴ പുറമ്പോക്ക് നിക്ഷിപ്ത വനമാക്കുന്നതിന് മണലൂർ എം.എൽ.എ മുരളി പെരുനെല്ലി കൂട്ടുനിന്നുവെന്ന് ആരോപിച്ച് മണലൂർ, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂവത്തൂരിലുള്ള എം.എൽ.എ ഓഫീസിനു മുന്നിൽ ഏകദിന സത്യഗ്രഹം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ, ഡി.സി.സി ഭാരവാഹികളായ കെ.കെ. ബാബു, പി.കെ. രാജൻ, മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി. അശോകൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, റൂബി ഫ്രാൻസീസ്, ഒ.ജെ. ഷാജൻ മാസ്റ്റർ, മണികണ്ഠൻ മഞ്ചറമ്പത്ത്, എം.ബി. സെയ്തുമുഹമ്മദ്, സലാം വെൺമേനാട്, ഡോ. ആന്റോ ലിജോ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.