ചാലക്കുടി ടൗൺ സഹകരണ ബാങ്കിന്റെ ചികിത്സാ സഹായ വിതരണ യോഗം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ചാലക്കുടി ടൗൺ സഹകരണ ബാങ്കിന്റെ ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.എം. അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. അസി.രജിസ്ട്രാർ ബ്ലിസ്റ്റൺ ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ എബി ജോർജ്, വൈസ് പ്രസിഡന്റ് മേരി നളൻ, മുൻ പ്രസിഡന്റുമാരായ ജോയ് മൂത്തേടൻ, പി.ഐ. ജോർജ്, സെക്രട്ടറി വി.ആർ. സജീവൻ എന്നിവർ പ്രസംഗിച്ചു.