bankഅഴീക്കോട് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: അഴീക്കോട് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ. കരുണാകരൻ അദ്ധ്യക്ഷനായി. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. കൊടുങ്ങല്ലൂർ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, നൗഷാദ് കറുകപ്പാടത്ത്, പി.കെ. ഷംസുദ്ദീൻ, പി.പി. ജോൺ, ഇ.കെ. അലിമുഹമ്മദ് എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.ജെ. ജോയ് സ്വാഗതവും ബാങ്ക് ഡയറക്ടർ എ.എം. കമറുദ്ദീൻ നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ കെ.കെ. സദാനന്ദൻ, പി.കെ. അബ്ദുൾ ജബ്ബാർ, പി.എച്ച്. റഹീം, സി.ഡി. വിജയൻ, ഷെമീന ഷെരീഫ്, ഡെയ്സി കുഞ്ഞപ്പൻ എന്നിവർ സംബന്ധിച്ചു.