ചാലക്കുടി: ഐ.പി.എസ് ലഭിച്ച ക്രൈംബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശന് പൗരാവലി ആദരവ് നൽകി. വ്യാപാര ഭവനിൽ നടന്ന സമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ പൗരാവലിയുടെ ആദരം സമർപ്പിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷത വഹിച്ചു. മേഴ്‌സി കോപ്‌സ് അംഗത്വ ഫോമുകൾ സംഘാടക സമിതി കെ.എസ്. സുദർശന് കൈമാറി. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാജി കെ.എസ്. ഹുസൈൻ ബാഖവി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, നഗരസഭാ കൗൺസിലർ നിത പോൾ, മേഴ്‌സി കോപ്‌സ് ചെയർമാൻ അഡ്വ. കെ.ബി. സുനിൽകുമാർ, ജനറൽ കൺവീനർ എൻ. കുമാരൻ, ചീഫ് കോ-ഓർഡിനേറ്റർ ജോയ് മൂത്തേടൻ, ഡിവൈ.എസ്.പിമാരായ സി.ആർ. സന്തോഷ്, ബാബു കെ. തോമസ്, എസ്.എച്ച്.ഒ: ജയേഷ് ബാലൻ എന്നിവർ പ്രസംഗിച്ചു.