rdhak

പഴയന്നൂർ സി.എച്ച്.സിയിൽ ആരംഭിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയന്നൂർ: എ.എൽ.എയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1.79 കോടി രൂപ അനുവദിച്ച ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണൻ, പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുചിത്ര എം.വി, പഞ്ചായത്ത് അംഗങ്ങളായ ഗീത രാധാകൃഷ്ണൻ, പി.എം. നൗഫൽ, പി.എം. അനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ടി.പി. തുടങ്ങിയവർ പങ്കെടുത്തു.