പാവറട്ടി: ജനങ്ങൾക്ക് ദ്രോഹകരമായ ഒരു നടപടിക്കും കൂട്ട് നിൽക്കില്ലെന്ന് മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. അത് സി.പി.എമ്മിന്റെയും എൽ.ഡി.എഫ് സർക്കാരിന്റെയും നയമല്ലെന്നും എം.എൽ.എ പറഞ്ഞു. സി.പി.എം തിരുനെല്ലൂർ, വാലിപ്പടി ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുനെല്ലൂർ കടവത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിങ്ങാട് പുഴയും കണ്ടൽക്കാടുമായി ബന്ധപ്പെട്ടുകൊണ്ട് ഇപ്പോൾ സർക്കാർ ഇറക്കിയ പ്രാഥമിക വിജ്ഞാപനത്തിന്റ അടിസ്ഥാനത്തിൽ നടക്കുന്ന തെറ്റായ പ്രചരണങ്ങളെ തുറന്നു കാണിക്കുന്നതിന് വേണ്ടിയായിരുന്നു പൊതുയോഗം. എ.കെ. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ഹരിദാസൻ, കെ.പി. ആലി, പി.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു. യു.എസ്. പ്രസിൻ സ്വാഗതവും വി.എസ്. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.