maliniyamതളിക്കുളം കലാഞ്ഞി ആരോഗ്യ ഉപകേന്ദ്രത്തിനു മുമ്പിൽ മാലിന്യം തള്ളിയ നിലയിൽ.

തളിക്കുളം പഞ്ചായത്ത് പിഴ ചുമത്തി

വാടാനപ്പിള്ളി: ആരോഗ്യ കേന്ദ്രം മലിനമാക്കാനുള്ള സ്വകാര്യ സ്ഥാപന ഉടമയുടെ നീക്കത്തിനെതിരെ പഞ്ചായത്തിന്റെ നടപടി. തളിക്കുളം അഞ്ചാം വാർഡിൽ കലാഞ്ഞിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ മാലിന്യം നിറച്ച ചാക്കുകകൾ ഉപേക്ഷിച്ച സംഭവത്തിൽ വാടാനപ്പിള്ളിയിലെ ഇ മാക്‌സ് ഫുട്‌വെയറിന് ഇന്നലെ 10,000 രൂപ തളിക്കുളം പഞ്ചായത്ത് പിഴ ചുമത്തി.

മാലിന്യ ചാക്കുകൾ കാണാനിടയായ പഞ്ചായത്തംഗം വിനയ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചാക്കിൽ സ്ഥാപനത്തിന്റെ മുദ്രയും ചാക്കിനകത്ത് നിന്ന് സ്ലിപ്പുകളും ലഭിച്ചു. ഇതേത്തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ, ജെ.എച്ച്.ഐ, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ചേർന്ന് വ്യാപാരിയെ സ്ഥലത്ത് വിളിച്ചുവരുത്തുകയും മാലിന്യം അവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയുമായിരുന്നു. തുടർന്ന് പിഴയും ചുമത്തി. എന്നാൽ തങ്ങളല്ല മാലിന്യം തള്ളിയതെന്ന് സ്ഥാപന ഉടമ പറഞ്ഞു. തളിക്കുളത്തെ ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വാടാനപ്പിള്ളി പഞ്ചായത്ത് അധികൃതരും സ്ഥാപനത്തിനെിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു.