
ചാലക്കുടി: ലോക കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിന് ആവേശം പകർന്ന് ചാലക്കുടി ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘം ഗോളടിക്കൂ സമ്മാനം നേടൂ പരിപാടി സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. ഇതോടൊപ്പം ഏകദിന പ്രവചനമത്സരവും സംഘടിപ്പിച്ചു. നേരത്തെ മെഗാ പ്രവചന മത്സരം നടത്തിയിരുന്നു. തിങ്കളാഴ്ച വിജയികളെ പ്രഖ്യാപിക്കും. പ്രസിഡന്റ് വിത്സൻ പാണാട്ടുപറമ്പിൽ, പി.പി.അരവിന്ദാക്ഷൻ, ഡയറക്ടർ സി.എ സേവ്യാർ എന്നിവർ നേതൃത്വം നൽകി.