khadi

തൃശൂർ: ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് 19 മുതൽ ജനുവരി 5 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് പത്ത് ശതമാനം സ്‌പെഷ്യൽ റിബേറ്റ് ഉൾപ്പെടെ മൊത്തം 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു.

ഖാദി ഗ്രാമ സൗഭാഗ്യ, വടക്കേ ബസ് സ്റ്റാൻഡിന് സമീപം വടക്കുന്നാഥൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ആനന്ദപുരം, ചിറക്കേക്കോട്, എളനാട്, കല്ലൂർ, കനകമല, കട്ടിലപൂവം, കുമ്പിടി, മച്ചാട്, മണലിക്കാട്, മതിക്കുന്ന്, മേലഢൂർ, മുല്ലശ്ശേരി, പങ്ങാരപ്പിള്ളി, പറപ്പൂക്കര, പീച്ചി, പേരാമ്പ്ര എന്നിവിടങ്ങളിലെ ഗ്രാമശിൽപ്പങ്ങളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ വിൽപ്പനയ്ക്ക് റിബേറ്റ് ലഭിക്കും.

ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നം, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. ഫോൺ: 04872338699.