 
ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ചമയങ്ങളും മറ്റും ഒരുക്കി വയ്ക്കുന്നതും തേവർക്കുള്ള ദ്രവ്യ സമർപ്പണം നടക്കുന്നതുമായ ആറാട്ടുപുഴയിലെ തേവർ തറയുടെ നവീകരണത്തിന് തുടക്കമായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ആറാട്ടുപുഴ ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. തേവർതറയുടെ നവീകരണ ചെലവ് പൂർണമായി വഹിക്കുന്ന പെരിങ്ങോട്ടുകര കാനാടിക്കാവ് ക്ഷേത്രം മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾക്ക് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ഉപഹാരം പെരുവനം കുട്ടൻമാരാർ നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, എം. രാജേന്ദ്രൻ, സി. സുധാകരൻ, ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമി, രാജീവ് മേനോൻ, കെ. രവീന്ദ്രനാഥ്, വി.എൻ. സ്വപ്ന എന്നിവർ പ്രസംഗിച്ചു.