
മണ്ണുത്തി: വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ശ്വാന പ്രദർശനം നടക്കുന്ന ഗ്രൗണ്ടിനോട് ചേർന്ന് നിന്നിരുന്ന വൻമരം കടപുഴകി വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരു വാഹനം പൂർണമായും പത്തോളം വാഹനങ്ങൾ ഭാഗികമായും തകർന്നു. പ്രദർശനത്തിനെത്തിയിരുന്നവർ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് മരം കടപുഴകി വീണത്.
ഇവിടെ നിന്നിരുന്നവർക്കാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. ഓടിമാറാൻ ശ്രമിക്കുന്നതിന് മുമ്പേ മരത്തിനടിയിൽപെട്ടവരാണ് മൂന്ന് പേർ. പരിക്കേറ്റവരെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണുത്തി പൊലീസും തൃശൂർ അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരം മുറിച്ചു മാറ്റി.