
കോലഴി: മണ്ഡലം കോൺഗ്രസ് പ്രസിഡന്റും, മുൻ പഞ്ചായത്ത് അംഗമായിരുന്ന കെ.ജെ ചാണ്ടിയുടെ നാലാം ചരമവാർഷിക ദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ് വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എ സാബു, ജിജോ കുരിയൻ, എൻ.ആർ സതീശൻ, സന്തോഷ് കോലഴി, എം.വി ജയരാജ്, പി.എ ലോനപ്പൻ, ആന്റോ കുറ്റൂർ, പി.ഡി ആന്റോ, ഹരി നമ്പലാട്ട്, കെ.എ ഗോവിന്ദൻ, ശരത് പൂവണി, ഇന്ദിര ശശികുമാർ, എം.ആർ ശാന്ത എന്നിവർ സംസാരിച്ചു.