
ഇരിങ്ങാലക്കുട : പരേതനായ സ്വാതന്ത്ര്യസമര സേനാനി എരേക്കത്ത് ഗോവിന്ദ മേനോന്റെ ഭാര്യയും ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി അഡ്വ.കെ.ജി അനിൽകുമാറിന്റെ മാതാവുമായ കുഴുപ്പിള്ളി വീട്ടിൽ ലീല ജി. മേനോൻ (84) നിര്യാതയായി. മറ്റുമക്കൾ : ലത നാഥ്, ബീന മോഹനദാസ്, അഡ്വ.കെ.ജി.അജയ് കുമാർ ( കൂടൽമാണിക്യം ദേവസ്വം ബോർഡംഗം), കെ.ജി അജിത്കുമാർ.
മരുമക്കൾ : പരേതനായ നാഥൻ, ഉമ അനിൽകുമാർ (ഹോൾ ടൈം ഡയറക്ടർ, ഐ.സി.എൽ ഫിൻകോർപ്), മോഹനദാസ്, ഇന്ദുകല (ഹയർ സെക്കൻഡറി അദ്ധ്യാപിക), സിജി അജിത്. മന്ത്രി ഡോ.ആർ.ബിന്ദു, ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ, എം.എൽ.എമാരായ എ.സി.മൊയ്തീൻ, പി.ബാലചന്ദ്രൻ, വി.ആർ സുനിൽകുമാർ, സനീഷ്‌കുമാർ ജോസഫ്, മുൻ എം.എൽ.എമാരായ അഡ്വ.തോമസ് ഉണ്ണിയാടൻ, പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ, മുൻ എം.പി സി.എൻ ജയദേവൻ, കാനാടി മഠാധിപതി വിഷ്ണു ഭാരതിയാർ, കേരള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ, രാഷ്ട്രീയ നേതാക്കളായ ജോസ് വള്ളൂർ, അഡ്വ.അനീഷ് കുമാർ, കെ.കെ വത്സരാജ്, കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് യു.പ്രദീപ് മേനോൻ തുടങ്ങിവർ പങ്കെടുത്തു.