nes-college
സ്വാസികയ്ക്ക് മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് എൻ.ഇ.എസ് ചെയർമാൻ ശിവൻ കണ്ണോളിയും മുൻ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറും ചേർന്ന് നൽകുന്നു.

തൃപ്രയാർ: എൻ.ഇ.എസ് കായലോര ഫെസ്റ്റും രാമു കാര്യാട്ട് അവാർഡ് സമർപ്പണവും മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ഇ.എസ് ചെയർമാൻ ശിവൻ കണ്ണോളി അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഇ.ടി. ടൈസൻ മാസ്റ്റർ, സി.സി. മുകുന്ദൻ, കെ.യു. അരുണൻ മാസ്റ്റർ, യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ബാഹുലേയൻ, യൂജിൻ മൊറേലി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ എന്നിവർ അവാർഡുകൾ സമ്മാനിച്ചു.

സിനിമാ താരങ്ങളായ ധർമ്മജൻ ബോൾഗാട്ടി, കൃഷണ ശങ്കർ, റംസാൻ മുഹമ്മദ്, ജോണി ആന്റണി, സ്വാസിക, ലെന, സംവിധായകർ അനുപ് പന്തളം, റിയാസ് ഫസൻ എന്നിവർ അവാർഡുകൾ സ്വീകരിച്ചു. സ്വാസികയ്ക്ക് മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് നൽകി. പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, വി.ബി. ഷെരീഫ്, എ.എൻ. സിദ്ധപ്രസാദ്, പി.കെ. വിശ്വംഭരൻ, ഇ.എൻ.ആർ കൃഷ്ണൻ, സി.എസ്. ഗണേശൻ, കെ.കെ. ഭാസ്‌കരൻ, മേജർ സി.എൻ. വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു.