കൊടകര: വട്ടേക്കാട് ശ്രീ ദക്ഷിണാമൂർത്തി നവഗ്രഹ ശിവക്ഷേത്രത്തിൽ ജനുവരി 9 മുതൽ 19 വരെ നടക്കുന്ന അതിരുദ്ര മഹായാഗത്തിന്റെ പന്തലിന് കാൽനാട്ടി. ഡോ. വിനീത് ഭട്ട് തന്ത്രി കാൽനാട്ട് കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യാഗ യജമാനൻ ഗുരുനാഥൻ അശ്വനിദേവ് തന്ത്രികൾ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് മന ഋഷികേശൻ സോമയാജിപ്പാട് മുഖ്യ അതിഥിയായി. യാഗം ജനറൽ കൺവീനർ കെ.ആർ. ദിനേശൻ, കൊടകര പഞ്ചായത്ത് അംഗങ്ങളായ സജിനി സന്തോഷ്, ടി.വി. പ്രജിത്ത്, ആർ.എസ്.എസ് ജില്ലാ കാര്യവാഹക് എം. കൃഷ്ണകുമാർ, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം മാനേജിംഗ് ഡയറക്ടർ എൻ.പി. ശിവൻ, ഹരീഷ് ഭട്ട്, യാഗം കോ-ഓർഡിനേറ്റർ എം.പി. വിശ്വംഭരൻ ശാന്തി എന്നിവർ പ്രസംഗിച്ചു.