
തൃശൂർ: സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളും പഠിച്ചിറങ്ങിയവരും കോളേജ് അങ്കണത്തിൽ ഒത്തുചേർന്നു. പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ യുഗസംഗമം പൂർവ വിദ്യാർത്ഥിയും മുൻ അദ്ധ്യാപകനും, സി.എസ്.ബി ബാങ്ക് മുൻ ചെയർമാനുമായ ടി.എസ് അനന്തരാമൻ ഉദ്ഘാടനം ചെയ്തു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹബ്ബായി തീരുമെന്ന് ടി.എസ് അനന്തരാമൻ അഭിപ്രായപെട്ടു. ഒ.എസ്.എ പ്രസിഡന്റ് സി.എ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ കൂടിയായ മാർ ടോണി നീലങ്കാവിൽ, പ്രിൻസിപ്പാൾ ഡോ.മാർട്ടിൻ, എക്‌സിക്യുട്ടീവ് മാനേജർ ഫാ.ബിജു പാണേങ്ങാടൻ, ഒ.എസ്.എ സെക്രട്ടറി ഡോ.കെ.പി നന്ദകുമാർ, വിക്ടർ മഞ്ഞില, ടോജോ നെല്ലിശ്ശേരി, സി.ടി പോൾ എന്നിവർ പ്രസംഗിച്ചു. എൽജോ ജോസഫ്, ഫാ.പോൾ, ജെയിംസ് മുട്ടിക്കൽ, മെസ്റ്റിൻ, അനു പോൾ, കെ.പി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.