ബി.കെ.എം.യു ഒല്ലൂർ മേഖലാ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഒല്ലൂർ: മൺമറഞ്ഞ സഖാക്കളുടെ പോരാട്ട വീര്യത്തിന്റെ ഗുണഫലങ്ങളാണ് നമ്മൾ അനുഭവിക്കുന്നതെന്ന് സി.സി. മുകുന്ദൻ എം.എൽ.എ പറഞ്ഞു. ബി.കെ.എം.യു ഒല്ലൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുമറയ്ക്കൽ സമരവും കല്ലുമാല സമരവും അഭിപ്രായ സ്വാതന്ത്ര്യ സമരവും നടന്നത് കേരളത്തിലാണ്. ഇതിൽ നിന്നെല്ലാം മാറ്റം വരുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമെ സാധിച്ചുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് പ്രദീപ് ഒല്ലൂർ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ എ. സജീവ്, എൻ.കെ. ബിജു, എൽ.എ. മോഹനൻ, കെ.എസ്. സന്തോഷ്, സി.ആർ. പ്രിൻസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രദിപ് ഒല്ലൂർ (പ്രസിഡന്റ്), കെ.എസ്. ഷാജു (സെക്രട്ടറി), എൻ.കെ. അജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.