എസ്.എൻ.ഡി.പി മാഞ്ഞൂർ ശാഖാ കുടുംബയോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
നന്തിപുലം: എസ്.എൻ.ഡി.പി യോഗം മാഞ്ഞൂർ ശാഖയുടെ കുടുംബയോഗം നടത്തി. പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാഞ്ഞൂർ ശാഖാ വൈസ് പ്രസിഡന്റ് സി.ബി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ. രഘുമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.ജി. സിജിത്ത്, മാണുക്കാട്ടിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.