
തൃശൂർ : കേരള പൊലീസ് അക്കാഡമിയും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വിവിധ ഡിപാർട്ട്‌മെന്റുകളിൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി വിനിയോഗിക്കുന്ന വർക്കിംഗ് ഡോഗുകളുടെ പരിചരണവും, അന്വേഷണ നടപടികളിൽ നൂതന രീതികൾ അവലംബിക്കുന്നതിനെ കുറിച്ചും അഖിലേന്ത്യാ സെമിനാർ സംഘടിപ്പിക്കും. ഇന്ന് മുതൽ നാലു ദിവസം പൊലീസ് അക്കാഡമിയിലാണ് സെമിനാർ. വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊ.എം.ആർ ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് (പരിശീലനം) കെ.സേതുരാമൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ എന്നിവർ മുഖ്യാതിഥികളായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ മുഖേന പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. നമ്പർ : 9495739119, 9446792333.