pension

തൃശൂർ : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടത്തി. സംസ്ഥാന സെക്രട്ടറി ഗീവർഗ്ഗീസ് അങ്കമാലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം കുഞ്ഞു മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ടി ആന്റോ, ട്രഷറർ പ്രൊഫ.വി.എ വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സുന്ദരൻ, കെ.ജി ഉണ്ണിക്കൃഷ്ണൻ, എൻ.കെ ബെന്നി, വൈസ് പ്രസിഡന്റുമാരായ വി.കെ ജയരാജൻ, മോഹന സുതൻ, കൊച്ചുത്രേസ്യ മുരിങ്ങാത്തേരി, കെ.ഡി മേരി തുടങ്ങിയവർ പ്രസംഗിച്ചു.