 
കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളുടെയും കടൽ തീരങ്ങളിലെ ആറ് ബ്ലോക്ക് മെമ്പർമാരുടെയും നേതൃത്വത്തിൽ സി.സി.ടി.വി സുരക്ഷ ഏർപ്പെടുത്തുന്ന തീരസുരക്ഷ പദ്ധതി വിജയിപ്പിക്കുന്നതിനായുള്ള ആലോചനാ യോഗത്തിന് ബ്ലോക്ക് ഡിവിഷൻ 14ൽ തുടക്കം. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ് ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് മുഖ്യാതിഥിയായി. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹം സമ്പൂർണ സഹകരണം വാഗ്ദാനം ചെയ്തു. ബി.എസ്. ശക്തീധരൻ അദ്ധ്യക്ഷനായി. കെ.വി. ഷാജി, ഹഫ്‌സ ഒഫൂർ, ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.വി. തമ്പി, കെ.എ. ഹഫ്‌സൽ, നൗഷാദ് കറുകപ്പാടത്ത്, വി.എസ്. ജിനേഷ്, ശോഭന ശാർങാധരൻ എന്നിവർ സംസാരിച്ചു.