കൊരട്ടി: അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കുപറ്റി ജീവിക്കുന്ന വഴിച്ചാൽ വെള്ളാംപറമ്പിൽ ബിജുവിനും കുടുംബത്തിനും ആശ്രയ പദ്ധതി വഴി വീടൊരുക്കി കൊരട്ടി പഞ്ചായത്ത്. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയമായ ബിജുവിന്റെ ഭാര്യ സുനിതയ്ക്കും ഇത് ഒരു സ്വാപ്നസാക്ഷാത്ക്കാരമായി. കൊരട്ടി പഞ്ചായത്തിലെ ആശ്രയ വിഭാഗത്തിൽ നാലാമത്തെ വീടിന്റെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. 600 ചതുശ്രയടി വിസ്തീർണമുള്ള വീടിന്റെ നിർവഹണം കുടുംബശ്രീക്കായിരുന്നു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഉഷാദേവി, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി സ്‌കറിയ, ലിജോ ജോസ്, വർഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ, പോൾസി പോൾ, വർഗീസ് തച്ചുപറമ്പിൽ, കുടുംബശ്രി ചെയർപേഴ്‌സൺ സ്മിത രാജേഷ് എന്നിവർ പ്രസംഗിച്ചു.