ചാലക്കുടി: പ്രസിദ്ധമായ കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന് ഇന്നു കൊടിയേറും. രാത്രി 8ന് ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തികൾ കൊടിയേറ്റം നിർവഹിക്കും. നേരത്തെ തയ്യിൽ സുകുമാരന്റെ വീട്ടിൽ നിന്നും കൊടിക്കൂറ എഴുന്നള്ളിക്കും. താളമേളങ്ങളോടെ എത്തുന്ന കൊടിക്കൂറ എഴുന്നള്ളിപ്പിനെ മേൽശാന്തി കെ. ബാബുലാൽ, ക്ഷേത്രം പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എ.ടി. ബാബു എന്നിവർ ചേർന്ന് സ്വീകരിക്കും. 24നാണ് കാവടി മഹോത്സവം.