ജീപ്പേഴ്‌സ് അസോസിയേഷൻ തൃശൂർ സോണിന്റെ നേതൃത്വത്തിൽ നടന്ന ഓൾ കേരള മീറ്റ് അപ്പ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
ചാലക്കുടി: ഫ്‌ളാറ്റ് ഫെൻഡർ ജീപ്പേഴ്‌സ് അസോസിയേഷൻ (എഫ്.എഫ്.ജെ.എ) തൃശൂർ സോണിന്റെ നേതൃത്വത്തിൽ ഓൾ കേരള മീറ്റ് അപ്പ് നടത്തി. നോർത്ത് ബസ് സ്റ്റാൻഡിൽ എം.എൽ.എ സനീഷ് കുമാർ ജോസ്ഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ ജീപ്പ് പ്രേമികളുടെ നൂറോളം ജീപ്പുകൾ പങ്കെടുത്ത പരിപാടി ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. യോഗത്തിൽ സംഘടനയുടെ ലോഗോ ആലേഖനം ചെയ്ത ഫലകം സംസ്ഥാന സെക്രട്ടറി രാഹുൽ രാജു എം.എൽ.എയ്ക്ക് കൈമാറി. ഫ്‌ളാഗ് ഓഫിന് ശേഷം ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പ്ലാന്റേഷൻ തൊഴിലാളികൾക്ക് സഹായ വിതരണം നടത്തുന്നതിനായി ജീപ്പ് റാലി പുറപ്പെട്ടു. തൃശൂർ സോൺ സെക്രട്ടറി ഷമീർ ബഷീർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിബിൻ പി. അസീസ്, ദിലീപ് നാരായണൻ, സംസ്ഥാന സെക്രട്ടറി രാഹുൽ കെ.രാജു എന്നിവർ പ്രസംഗിച്ചു.
ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായ സംഘടന
2018 ലും 2019ലും മേഖലയിലെ മഹാപ്രളയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തി ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ സംഘടനയാണ് ജീപ്പേഴ്‌സ് അസോസിയേഷൻ. കേരളത്തിലെ ഏത് ദുർഘട മേഖലയിലും ദുരിതാശ്വാസത്തിന് സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നുമുണ്ട്.