തൃശൂർ: തെക്കേമഠത്തിന്റെ ആചാര്യരത്‌നം പുരസ്‌കാരം 22ന് വൈകിട്ട് 3.30ന് തെക്കേമഠത്തിൽ വച്ച് വേദജ്ഞൻ കോതമംഗലം വാസുദേവൻ നമ്പൂതിരിക്ക് കാലഫോർണിയ വേദാന്ത സൊസൈറ്റി അദ്ധ്യക്ഷൻ തത്വമയാനന്ദപുരുി നൽകും. 10,000 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമാണ് പുരസ്‌കാരം. കുന്നംകുളം സ്വദേശിയായ വാസുദേവൻ നമ്പൂതിരി ഋഗ്വേദത്തിലെ ബിരുദമായ കടന്നിരിക്കൽ കഴിഞ്ഞയാളാണ്.