1

തൃശൂർ: ചിയ്യാരം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ 23 മുതൽ ജനുവരി ഒന്നുവരെ ചിയ്യാരം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അഞ്ചു മേഖലകളിൽ വേദികളൊരുക്കി കലാ സാംസ്‌കാരിക പരിപാടികൾ, മയക്കുമരുന്നിന്റെ അതിപ്രസരത്തിനെതിരെ മാരത്തൺ, സമാപന ദിവസം ഘോഷയാത്ര എന്നിവ നടത്തും.

23ന് വൈകിട്ട് ആറിന് ആൽത്തറ വേദിയിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ റാഫി ആന്റണി അദ്ധ്യക്ഷനാകും. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. വിവിധ പരിപാടികളിൽ ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ റാഫി ജോസ് പാലിയേക്കര, പി.പി. ഡേവിസ്, സതീഷ് അപ്പുക്കുട്ടൻ, വി.എസ്. ശരത്കുമാർ, പി.എസ്. രഘുനാഥൻ എന്നിവർ പങ്കെടുത്തു.