1

തൃശൂർ: ഹാരിസ് രാജിന്റെ 'സത്യവേദസാരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം 22നു രാവിലെ ഒമ്പതിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. ജോഫി ജെ. ജോസഫ് പുസ്തക പരിചയം നടത്തും. എം.പി. സുരേന്ദരൻ, ഫാ. ഡേവസ് ചിറമ്മൽ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സേവിയർ മൂക്കൻ, ഹാരിസ് രാജ്, ഹാരിസ് രാജ്, റോജാ ഹാരിസ് രാജ്, കെ.ടി. ഡേവിസ്, ഷാനവാസ് എന്നിവർ പങ്കെടുത്തു.