1

തൃശൂർ: സാമൂതിരിയുടെ സാമന്തരിൽ പ്രധാനികളായ ചിറ്റൂർ സ്വരൂപം എന്നു പേരുകേട്ട ചിറ്റൂർ മനയെക്കുറിച്ചുള്ള ചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം 21നു വൈകിട്ട് അഞ്ചിനു ചേർപ്പ് തായംകുളങ്ങര ചിറ്റൂർ മനയിൽ നടക്കും. ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പെരുവനം കുട്ടൻമാരാർക്കു പുസ്തകം നൽകി പ്രകാശനം ചെയ്യും. പ്രൊഫ. ഡോ. അഭിലാഷ് മലയിൽ പുസ്തകം പരിചയപ്പെടുത്തും. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷയാകും. ഫാ. സെബാസ്റ്റ്യൻ വെട്ടത്ത് വിശിഷ്ടാതിഥിയാകും. പാനദൂത് കവിതാസമാഹാരത്തിലെ തെരഞ്ഞെടുത്ത ഭാഗം പെരുവനം യദു എസ്. മാരാർ ആലപിക്കും. സി.കെ. കൃഷ്ണൻ നമ്പൂതിരിപ്പാടാണ് പുസ്തകം രചിച്ചത്. വാർത്താസമ്മേളനത്തിൽ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട്, സി.കെ. കൃഷ്ണൻ നമ്പൂതിരിപ്പാട്, സി.വി. ഹരി, സി.എൻ. രാജൻ എന്നിവർ പങ്കെടുത്തു.