കൊടകര ബ്ലോക്ക് പെൻഷനേഴ്‌സ് സർവീസ് സഹകരണ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ. സുകുമാരൻ.
പുതുക്കാട്: കൊടകര ബ്ലോക്ക് ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പതിമൂന്ന് അംഗങ്ങളെയും എതിരില്ലാതെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ. സുകുമാരനെയും വൈസ് പ്രസിഡന്റായി ടി.എ. വേലായുധനേയും തിരഞ്ഞെടുത്തു. സഹകരണ യൂണിറ്റ് ഇൻസ്‌പെക്ടർ കെ.എം. മല്ലിക വരണാധികാരിയായിരുന്നു. പുതുക്കാട് പെൻഷൻ ഭവനിൽ ചേർന്ന അനുമോദന യോഗത്തിൽ സെക്രട്ടറി രേഷ്മ രാമചന്ദ്രൻ, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരൻ, ടി. ബാലകൃഷ്ണ മേനോൻ, കെ.എം. ശിവരാമൻ, കെ.ഒ. പൊറിഞ്ചു, കെ.വി. രാമകൃഷ്ണൻ, സി.പി. ത്രേസ്യ, എം.വി. യതീന്ദ്രദാസ്, കെ. സുകുമാരൻ, ടി.എ. വേലായുധൻ എന്നിവർ സംസാരിച്ചു.