 
ചാലക്കുടി: കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി ശാഖയിലെ സൗത്ത് മാരാംകോട് ഗുരുദേവ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. കുടുംബ യൂണിറ്റ് പ്രസിഡന്റ് സോമൻ മഠത്തിങ്കൽ അദ്ധ്യക്ഷനായി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ബിന്ദു മനോഹരൻ, കുടുംബ യൂണിറ്റ് സെക്രട്ടറി ടി.എസ്. ജയൻ, ഇ.എൻ. ഷാജു, ബാബു മോതയിൽ, സിജി ഷാജു, കവിത ജയൻ എന്നിവർ പ്രസംഗിച്ചു.