 
ചാലക്കുടി: എൽ.ജെ.ഡി മുൻ ജില്ലാ വൈസ് പ്രസിഡന്റ് എ.ഇ. കുമാരന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചിച്ചു. പരിയാരത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, വിവിധ കക്ഷി നേതാക്കളായ പ്രിൻസ് മുണ്ടൻ മാണി, ജോസ് പൈനാടത്ത്, ടെൻസൺ വട്ടോലി, ജോർജ് വി. ഐനിക്കൽ സി.ജി. സിനി ടീച്ചർ, സെബി, സി.പി. സുധീർ, ടി.സി. മനോജ്, വി.സി. ജോസ്, എൻ.സി. ബോബൻ എന്നിവർ പ്രസംഗിച്ചു.