തൃശൂർ: ബി.ജെ.പി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രഞ്ജിത്ത് ശ്രീനിവാസൻ ബലിദാന ദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സരേന്ദ്രൻ ഐനിക്കുന്നത് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വിപിൻ, ജനറൽ സെക്രട്ടറി ശ്രീജിത്ത് വാകയിൽ, ട്രഷറർ രഞ്ജിത്, മുരളി കോളങ്ങാട്ട്, മണ്ഡലം സെക്രട്ടറി സ്മിത സെൽവൻ, ഷാജൻ ദേവസ്വം പറമ്പിൽ, വിനോദ്, പ്രദീപ് എന്നിവർ പങ്കെടുത്തു.