mammiyur

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌നം നടത്തുന്നു. എടപ്പാൾ ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് മുതൽ നടക്കുന്ന അഷ്ടമംഗല പ്രശ്‌നത്തിൽ കൂറ്റനാട് രാവുണ്ണി പണിക്കർ, എളവള്ളി പ്രശാന്ത് മേനോൻ, അരീക്കുളങ്ങര സുരേഷ് പണിക്കർ, ദേശ പണിക്കർ മമ്മിയൂർ കളരി രമേഷ് പണിക്കർ തുടങ്ങിയവരും പങ്കെടുക്കും. ആദ്യ ദിവസം രാശിയും, തുടർന്ന് 22, 23 തിയതികളിൽ പ്രശ്‌ന ചിന്തയും ആയിരിക്കും. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗലപ്രശ്‌നം നടത്തുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി വിജയി എന്നിവർ അറിയിച്ചു