 
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 5,88,12,781 രൂപ ലഭിച്ചു. ഇതിനു പുറമെ 2കിലോ 953ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 9 കിലോ 710 ഗ്രാം വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.
നിരോധിച്ച ആയിരം രൂപയുടെ 52 കറൻസിയും 500ന്റെ 67 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്തുന്ന ചുമതല.
ക്ഷേത്രം കിഴക്കെ നടയിൽ എസ്.ബി.ഐ സ്ഥാപിച്ചിട്ടുള്ള ഇഭണ്ഡാരം വഴി കഴിഞ്ഞ മാസം 1,06,606 രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇഭണ്ഡാര വരവ്.