
തൃശൂർ: കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആൻഡ് എ.എച്ച്, എം.ഡി.എസ്, എം.ഡി, ബി.എച്ച്.എം.എസ്, പി.ജി ആയുർവേദ, പി.ജി ഹോമിയോ, എം.വി.എസ്.സി ആൻഡ് എ.എച്ച് കോഴ്‌സുകളിൽ കേന്ദ്ര, സംസ്ഥാന എൻട്രൻസ് കമ്മിഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ, സർക്കാർ അംഗീകൃത കോളേജുകളിൽ 2022-23 വർഷം ഒന്നാം വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ 30ന് മുമ്പായി സമർപ്പിക്കണം. അയക്കേണ്ട വിലാസം: ജില്ല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, അശോക് നഗർ, കാഞ്ഞാണി റോഡ്, അയ്യന്തോൾ പി.ഒ, തൃശൂർ 3. ഫോൺ: 0487 2364900.