തൃശൂർ: അമൃത് 2017-18 ഗുരുവായൂർ മുനിസിപ്പാലിറ്റി ശുദ്ധജല വിതരണ പദ്ധതിയുടെ പൂർത്തീകരണം ഇല്ലിക്കൽ മുതൽ ഗുരുവായൂർ കോട്ടപ്പടി വരെ റോ വാട്ടർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പാലയൂർ പള്ളി മുതൽ പഞ്ചാരമുക്ക് ജംഗ്ഷൻ വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി 21 മുതൽ പുനരാരംഭിക്കും. ഈ ഭാഗത്ത് ഒരാഴ്ചത്തേയ്ക്ക് പൂർണമായും ഗതാഗതം തടസപ്പെടുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.