udf

തൃശൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ വീട്ടമ്മമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നൂറ് ജനകീയ പ്രതിഷേധക്കടകൾ തുറക്കാൻ യു.ഡി.എഫ്. നാളെ രാവിലെ പത്തിന് തെക്കേ ഗോപുരനടയിലാണ് പ്രതീകാത്മക പ്രതിഷേധക്കടകൾ തുറക്കുക. സാധനങ്ങൾ വാങ്ങാനെത്തുന്ന വീട്ടമ്മമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിക്കും. 31നുള്ളിൽ വിവിധ ഭാഗങ്ങളിൽ 100 പ്രതിഷേധക്കടകൾ തുറന്നുള്ള സമരം നടക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് താക്കീതായാണ് വീട്ടമ്മമാർ തെരുവിലിറങ്ങി സമരം നടത്തുന്നതെന്നും എം.പി. വിൻസെന്റ്, കെ.ആർ ഗിരിജൻ, സി.എ മുഹമ്മദ് റഷീദ്, സി.വി കുര്യാക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.