1
പ്രൊഫ. സാധു പത്മനാഭൻ.

വടക്കാഞ്ചേരി: പാർളിക്കാട് സത്രവേദിയായ നൈമിഷാരണ്യത്തിൽ വെള്ള ജുബ്ബയും ഒറ്റ മുണ്ടും ധരിച്ച് സദാസമയവും ഓടി നടക്കുന്ന ഒരാളെ കാണാം. സംസ്‌കൃതം കോളേജ് പ്രൊഫസറായിരുന്ന പ്രൊഫസർ പത്മനാഭൻ പിന്നീട് സന്യാസ ദീക്ഷ സ്വീകരിച്ച് സാധു പത്മനാഭനായ തിന് പിന്നിലും ഒരു കഥയുണ്ട്. സ്‌കൂൾ പഠനകാലം സന്യാസി വര്യന്മാരുടെ വേദ ചർച്ചകൾ അദേഹത്തിന്റെ മനസിനെ ഏറെ സ്വാധീനിച്ചു. വിരമിച്ച ശേഷം ആദ്ധ്യാത്മിക രംഗത്തേയ്ക്ക് കടന്നു. ഭക്തിക്കൊപ്പം മനു സേവനമാണ് അദേഹം മുന്നിൽ കണ്ടത്. 2009ൽ സ്വാമി ഭൂമാനന്ദ തീർത്ഥയുടെ നിർദ്ദേശപ്രകാരമാണ് സസ്യാസ ദീക്ഷ സ്വീകരിക്കുന്നതും സാധു പത്മനാഭൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതും. വിശന്നു വരുന്നവരുടെ വിശപ്പടക്കുകയെന്ന സ്വാമി പുരുഷോത്തമ തീർത്ഥയുടെ പാത പിന്തുടർന്നായിരുന്നു സ്വാമി പുരുഷോത്തമ തീർത്ഥയുടെ മകൻ കൂടിയായ സാധു പത്മനാഭന്റെ മുന്നോട്ടുള്ള ജീവിതം. പേരു പോലെ തന്നെ സാധുവായ മനുഷ്യനാണ് അദേഹം. സത്രവേദിയിലെത്തുന്ന ഓരോ ഭക്തനും മുന്നിലും സാധു പത്മനാഭന്റെ സാന്നിദ്ധ്യമുണ്ടാകും. പത്തു ദിവസങ്ങളിലായി നടക്കുന്ന ഭാഗത തത്ത്വസമീക്ഷ സത്രത്തിന്റെ പണി പുറയിൽ സജീവമാണ് അദേഹം.

ജീവിതത്തിൽ മനുഷ്യ സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ അതാണ് യഥാർത്ഥ സന്യാസ ജീവിതം.
-പ്രൊഫസർ സാധു പത്മനാഭൻ.