 
വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതിക്കായി എങ്കക്കാട് ദേശം സമർപ്പിക്കുന്ന ദേശപ്പാന എങ്കക്കാട് വിവിധ ചടങ്ങുകളോടെ നടന്നു. രാവിലെ കാലിടൽ നടന്നു. തുടർന്ന് പാണ്ടിമേളത്തോടെ ഭഗവതിയെ എഴുന്നെള്ളിച്ച് കൊണ്ടുവന്നു. കൂറയിടലും തൊണ്ടു നാട്ടലും നടന്ന ശേഷം അകം പുകൽ, കളമെഴുത്ത്, വൈകിട്ട് ദീപാരാധന, തായമ്പക, ലളിത സഹസ്രനാമം, താലപ്പൊലിമയോടെ പാൽക്കുടം എഴുന്നള്ളിപ്പ്, തളി പൂജ, തിരി ഉഴിച്ചൽ, പാനവലത്ത് എന്നിവ നടന്നു. കരുമത്ര സി. കൃഷ്ണൻകുട്ടി, വി. ശ്രീധരൻ, കുമ്പളങ്ങാട് അയ്യപ്പൻ നായർ, ഭാസ്‌കരൻ മഠത്തിലാത്ത് എന്നിവർ പാനയ്ക്ക് കാർമ്മികത്വം വഹിച്ചു.