aaaaപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമരസമിതി പ്രവർത്തകർ കുളിക്കുന്നു.

അന്തിക്കാട്: പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആറ് മാസത്തിലേറെയായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടുന്നതിനായി രൂപീകരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അന്തിക്കാട് പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പ്രതിഷേധ കുളിസമരം സംഘടിപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അംഗവും സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.ജി. മോഹൻ അദ്ധ്യക്ഷനായി. സമരസമിതി കൺവീനർ കമറുദ്ദീൻ, കെ.പി. ചന്ദ്രൻ, കെ.ബി. രാജീവ്, ഷീജ മുകേഷ്, ഉസ്മാൻ എടയാടി, സുധീർ പാടൂർ, കൃഷ്ണവേണി മോഹൻദാസ് എന്നിവർ സംസാരിച്ചു. കെ.കെ. ജയൻ, കെ.എം. ബൈജു, വി.കെ. മോഹനൻ, ലക്ഷ്മി വന്ദന എന്നിവർ പഞ്ചായത്തിന് മുമ്പിലെ കുളത്തിലെ വെള്ളം കുടത്തിലാക്കി തലയിലൊഴിച്ച് കുളിസമരത്തിന് നേതൃത്വം നൽകി.