football

മുൻ ദേശീയ ഫുട്ബാൾ താരം സി.വി. പാപ്പച്ചന് ചാലക്കുടി ബ്ലോക്ക് മൾട്ടിപർപ്പസ് സഹകരണ സംഘം പ്രസിഡന്റ് വിത്സൻ പാണാട്ടുപറമ്പിൽ ഉപഹാര നൽകുന്നു.

ചാലക്കുടി: ബ്ലോക്ക് മൾട്ടിപർപ്പസ് സഹകരണ സംഘം ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തിലെ വജയികൾക്ക് സമ്മാനങ്ങൾ വിതണം ചെയ്തു. മുൻ ദേശീയ ഫുട്ബാൾ താരം സി.വി. പാപ്പച്ചൻ സമ്മാനദാനം നിർവഹിച്ചു. യോഗത്തിൽ അദ്ധ്യക്ഷനായ പ്രസിഡന്റ് വിത്സൻ പാണാട്ടുപറമ്പിൽ സംഘത്തിന്റെ ഉപഹാരം സി.വി. പാപ്പച്ചന് നൽകി. വൈസ് പ്രസിഡന്റ് പി.പി. അരവിന്ദാക്ഷൻ, ഡയറക്ടർ സി.എ. സേവ്യാർ, സെക്രട്ടറി മുംതാസ് സുലൈമാൻ എന്നിവർ സംസാരിച്ചു.