 
ചാലക്കുടി: മുൻ നഗരസഭാ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന പോൾ പുല്ലൻ എൽ.ജെ.ഡിയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പതാക നൽകി സ്വീകരിച്ചു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് ബ്‌ളോക്ക് സെക്രട്ടറി എന്നീ നിലകളിൽ പോൾ പുല്ലൻ പ്രവർത്തിച്ചിരുന്നു. മുൻ നഗരസഭാ ചെയർമാൻ ജോസ് പൈനാടത്ത്, ജോർജ് വി. ഐനിക്കൽ, എ.എൽ. കൊച്ചപ്പൻ, തോമസ് തണ്ടേക്കൽ, ജനതാ പൗലോസ്, ജോൺസൺ മോറേലി, കുട്ടൻ മേലൂർ, സതീഷ് തെക്കേടത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.